Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mumbai Win

ബ്ലാ​സ്റ്റേ​ഴ്സി​നു കാ​ലി​ട​റി; മും​ബൈ​യ്ക്ക് ജ​യം

കൊ​ച്ചി: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നു തോ​ൽ​വി. സ്വ​ന്തം ആ​രാ​ധ​ക​രു​ടെ മു​മ്പി​ൽ മും​ബൈ സി​റ്റി​യോ​ട് ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ് കേ​ര​ളം തോ​ൽ​വി വ​ഴ​ങ്ങി​യ​ത്.

47-ാം മി​നി​റ്റി​ൽ ഇ​ന്ത്യ​ൻ താ​രം ലാ​ലി​യ​ൻ​സു​വാ​ല ചാം​ഗ്തെ​യാ​ണ് മും​ബൈ​യു​ടെ വി​ജ​യ ഗോ​ൾ നേ​ടി​യ​ത്. പ​ന്ത​ട​ക്ക​ത്തി​ലും ഗോ​ൾ നീ​ക്ക​ത്തി​ലും ഒ​പ്പ​ത്തി​നൊ​പ്പം നി​ന്നെ​ങ്കി​ലും പ​ന്ത് എ​തി​രാ​ളി​ക​ളു​ടെ വ​ല​യി​ലെ​ത്തി​ക്കാ​ൻ ബ്ലാ‌​സ്റ്റേ​ഴ്‌​സി​നു സാ​ധി​ച്ചി​ല്ല.

സീ​സ​ണി​ല്‍ ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം പ​രാ​ജ​യ​മാ​ണി​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ൽ മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്‍റ്സി​നോ​ട് ര​ണ്ടു ഗോ​ളു​ക​ൾ​ക്കും ബ്ലാ​സ്‌​റ്റേ​ഴ്‌​സ്‌ തോ​റ്റി​രു​ന്നു.

Latest News

Up